Latest NewsIndiaNews

ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് മുങ്ങിയ ബാര്‍ജില്‍ മലയാളികളും 89 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

മുംബൈ : ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും ദിശതെറ്റി മുങ്ങിയ ബാര്‍ജില്‍ മലയാളികളും യാത്രക്കാരായി ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പി 305 എന്ന ബാര്‍ജില്‍ 28 മലയാളികളാണ് ഉണ്ടായിരുന്നത്. ബാര്‍ജിലാകെ 273 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 184 പേരെ ഇതുവരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. ബാക്കി 89 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Read Also : ‘വിജയന്‍ കുടുംബം കേരളം ഭരിക്കും’ എന്ന തലക്കെട്ടില്‍  ലീഗ് മുഖപത്രത്തില്‍ വന്ന വാര്‍ത്തയ്ക്കെതിരെ പി. ജയരാജന്‍

ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നീ കപ്പലുകള്‍ രക്ഷപ്പെടുത്തിയവരെയും കൊണ്ട് തീരത്തേക്ക് വരികയാണെന്നും നാവികസേന ഔദ്യോഗികമായി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഐഎന്‍എസ് തേജ്, ഐഎന്‍സ് ബെത്‌വ, ഐഎന്‍എസ് ബീസ് എന്നീ കപ്പലുകളും പി 8I, സീകിങ് ഹെലോസ് എന്നിവയും ചേര്‍ന്ന് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്.

മുംബൈ തീരത്ത് നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടായിരുന്ന, ഒഎന്‍ജിസിയ്ക്കായി പ്രവര്‍ത്തിക്കുന്ന, പി – 305 എന്ന ബാര്‍ജ് കനത്ത കടല്‍ക്ഷോഭത്തില്‍ മുങ്ങിയത്. പി 350 എന്ന ബാര്‍ജും കടല്‍ക്ഷോഭത്തില്‍ ദിശ തെറ്റിയിരുന്നു. എന്നാല്‍ ഇതിലെ എല്ലാ യാത്രക്കാരെയും രക്ഷിക്കാനായിട്ടുണ്ട്. മറ്റ് ബാര്‍ജുകളിലെ ആളുകളും ആളുകളും കുടുങ്ങിയിരുന്നു. ഇതുവരെ 638 പേരെ രക്ഷിക്കാനായതായി നാവിക സേന അറിയിച്ചു.

ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബാര്‍ജുകള്‍ അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയ്ക്കൊപ്പം കാറ്റും ആഞ്ഞടിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button