KeralaLatest NewsNews

‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’; മാപ്പിരന്ന് അശ്ലീല കമന്റിട്ട യുവാവ്

അശ്വതിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റുമായി എത്തുകയും അതിന് അശ്വതി നല്‍കിയ മറുപടി സോഷ്യല്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ കമന്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് കമന്റിട്ട യുവാവ്. ‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. പിന്നീട് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

Read Also: കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; മാങ്ങാ ലോറിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 160 കിലോ; രണ്ടു പേർ പിടിയിൽ

എന്നാൽ അശ്വതി കൊടുത്ത തക്കതായ മറുപടിയ്ക്ക് പിന്നാലെ യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്ക്രീൻഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്വതിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാപ്പ് പറഞ്ഞ് അകൗണ്ട് താല്‍കാലികമായി റദ്ദ് ചെയ്ത് യുവാവ് പോയിരിക്കുന്നത്.

അശ്ലീല കമന്റിട്ട ആള്‍ക്ക് അശ്വതിയുടെ മറുപടി ഇങ്ങനെ…

സൂപ്പര്‍ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുള്‍പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപെര്‍ തന്നെയാണ്…!!
ഏറ്റവും മികച്ച മറുപടി തന്നെ ആണ് അശ്വതി നല്‍കിയതെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button