കെ.കെ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ സിപിഎമ്മിന് എതിരെ ഉയരുന്നത് ശക്തമായ വിമർശനം. സിനിമാ,രാഷ്ട്രീയ മേഖലയിൽ നിന്നും നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. തങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരിക എന്നാണ് നടി പാർവതി തിരുവോത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഈ പ്രവൃത്തിക്ക് ന്യായീകരണങ്ങള്‍ ഒന്നും വേണ്ട, ജനങ്ങള്‍ അവരുടെ നേതാക്കളെ തിരഞ്ഞെടുത്തതാണെന്നും പാര്‍വതി പറയുന്നു.
പാര്‍വതി തിരുവോത്തിന്റെ കുറിപ്പ്:
നമ്മള്‍ ഇതിനേക്കാള്‍ മികച്ചത് അര്‍ഹിക്കുന്നു! ഇക്കാലത്തെ ഏറ്റവും കഴിവുള്ള നേതാക്കളില്‍ ഒരാളായ ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടു വരിക. വളരെയധികം ബുദ്ധിമുട്ടിയ മെഡിക്കല്‍ എമര്‍ജന്‍സി കാലത്ത് ശൈലജ ടീച്ചര്‍ സംസ്ഥാനത്തെ മുന്നോട്ട് നയിച്ചു. ജന്മനാടായ കണ്ണൂരിലെ മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 60,963 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ചരിത്രമായിരുന്നു.
കോവിഡ് 19 രണ്ടാം തരംഗത്തിനോട് പോരാടി കൊണ്ടിരിക്കുമ്പോള്‍ അവരെ പാര്‍ട്ടി വിപ്പ് റോളിലേക്ക് തരംതാഴ്ത്താന്‍ സിപിഎം തീരുമാനിച്ചുവോ? ഇത് സത്യമാണോ? ഈ പ്രവര്‍ത്തിക്ക് ന്യായീകരണങ്ങള്‍ ഒന്നും വേണ്ട. നിങ്ങൾ ഇതിനെ ന്യായീകരിക്കരുത്. ജനങ്ങള്‍ അവരുടെ നേതാക്കളെ തിരഞ്ഞെടുത്തു. പ്രാപ്തിയുള്ള ഭരണത്തേക്കാള്‍ മറ്റെന്താണ് പ്രധാനം. ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടു വരിക.
Post Your Comments