ArticleLatest NewsNews

പിണറായുടെ ‘ഹിറ്റ്‌ലറിസം’ കേരള ജനതക്ക് നൽകുന്ന സന്ദേശമെന്ത്?

ആടിനെ വിറ്റ് സുബൈദാത്ത കൊടുത്ത പൈസയ്ക്ക് വാക്‌സിൻ വാങ്ങുന്ന നാട്ടിൽ എന്തിനാണീ ധൂർത്ത്?

ഇവിടെ പരാമർശിക്കുന്നത് ഒരു വാട്‍സ്ആപ്പ് ഫോർവേഡ് ആണ്. പക്ഷെ, നമ്മളിൽ പലർക്കും തോന്നുന്നതും പലരും പറയാൻ ആഗ്രഹിക്കുന്നതും ആയ എല്ലാം, അല്ലെങ്കിൽ പലതും അതിലുണ്ട് .

ലോകം കോവിഡിനോട് കിടപിടിക്കുമ്പോഴും നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ഉദ്യോഗസ്ഥർ. പ്രാണവായു കിട്ടാതെ നിരവധി ജീവനറ്റ ശരീരങ്ങൾ പൊലിയുമ്പോഴും വിവേകത്തെ വികാരങ്ങൾക്കുമുൻപിൽ അടിയറവ് വെച്ച് ഭരണാധികാരികൾ. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ തുടർഭരണം ആഡംബരമാക്കാനൊരുങ്ങി പിണറായി സർക്കാർ. പൊതു ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിച്ചാൽ ശക്തമായി നടപടിയെടുക്കുമെന്ന് ആവർത്തിക്കുന്ന സർക്കാർ തന്നെ ഇത്തരമൊരു പ്രഹസനത്തിന് ഒരുങ്ങുമ്പോൾ ഇവർക്ക് നേരെ വിരൽ ചുണ്ടാൻ ആർക്കാണ് കഴിയുക? എന്നാൽ ഇത്തരമൊരു പ്രവൃത്തി മറ്റൊരു രാജ്യത്താണ് സംഭവിക്കുന്നതെങ്കിൽ എന്ത് നടപടിയാണ് ഉണ്ടാകുക?

ഇന്ത്യയെ പോലെ ജനാധിപത്യ രാജ്യമായ യു.കെ യിൽ കൊറോണ ലോക്‌ഡോണിൽ നടന്ന രണ്ടു സംഭവങ്ങൾ നമുക്ക് നോക്കാം..പ്രധാന മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രെട്ടറിമാരിൽ ഒരാളായ ഡൊമിനിക് കമ്മിൻസ് ലോക്‌ഡോൺ സമയം അദ്ദേഹത്തിന്റെ മാതാപിതാക്കളെ കാണാനായി രാജ്യത്തെ മറ്റൊരു ടൗണിലേക്ക് സഞ്ചരിച്ചു ..! വിവരം മാധ്യമങ്ങളിലൂടെ പുറത്തായി …പോലീസുകാർ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു …കേസ് ചാർജ് ചെയ്യുന്നു .. അദ്ദേഹം ഉടൻതന്നെ രാജിവെച്ചൊഴിഞ്ഞു .

അടുത്തയാൾ മന്ത്രിയുടെ അഡ്വൈസറി കമ്മറ്റി അംഗം നീൽ ഫെർഗൂസൻ … ലോക്‌ഡോൺ നിയമം തെററിച്ചു കാമുകിയെ കാണാൻ പോകുന്നു … പോലീസ് കണ്ടുപിടിക്കുന്നു …കേസ് എടുക്കുന്നു ….അഡ്വൈസറി സ്ഥാനം നഷ്ട്ടപെടുന്നു …!

കേരളത്തിൽ സത്യപ്രതിജ്ഞ അടുക്കുന്തോറും കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യമാണ് നിലവിൽ കാണാൻ സാധിക്കുന്നത്. ആടിനെ വിറ്റ് സുബൈദാത്ത കൊടുത്ത പൈസയ്ക്ക് വാക്‌സിൻ വാങ്ങുന്ന നാട്ടിൽ എന്തിനാണീ ധൂർത്ത്? ലോക്ക് ഡൗണും, ട്രിപ്പിൾ ലോക്ക് ഡൗണും തൃണവൽക്കരിച്ച് ആഘോഷം തുടരുകയാണ് പിണറായി സർക്കാർ. ഭരണവർഗത്തിന് ഒരു നീതി ജനങ്ങൾക്ക് മറ്റൊരു നീതി. ഇതാണ് പിണറായി സർക്കാരിന്റെ ആപ്തവാക്യം. സത്യപ്രതിഞ്ജാ ദിവസം കഴിഞ്ഞ് മാത്രമേ ഇനി കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി കൂടുകയുള്ളു. ജനങ്ങൾ മരക്കഴുതകൾ എന്നാണ് സർക്കാരിന്റെ വിചാരം. പൊതുജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും രണ്ട് നിയമമുള്ള നാടാണോ കേരളം?

ജനാധിപത്യം എന്താണെന്ന് സാധാരണക്കാരന് ബോധ്യമുള്ള ഒരു രാജ്യം ആയിരുന്നെങ്കിൽ മന്ത്രിമാരും മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ചേർന്ന് കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെ കേക്ക് മുറിച്ചാഘോഷിക്കുന്ന ഈ ഒറ്റ ചിത്രംകൊണ്ട് ഒരു മന്ത്രിസഭ മുഴുവൻ രാജി വെയ്ക്കെണ്ടി വന്നേനെ ..! സാമൂഹിക അകലം , ബ്രേക്ക് ദി ചെയിൻ , ട്രിപ്പിൾ ലോക്കഡോൺ , സ്റ്റേ അറ്റ് ഹോം , ഇരുപതു പേരുടെ വിവാഹം , അൻപതു പേരുടെ ശവ സംസ്കാരം … എല്ലാം സാധരണ ജനത്തിന്റെ മാത്രം ബാധ്യത …!

രാഷ്ട്രീയക്കാർ എന്ന പ്രിവിലേജിഡ് സൊസൈറ്റിക്ക് സാമൂഹിക അകലം ബാധകമല്ല …. ആളെ കൂട്ടി സത്യ പ്രീതിജ്ഞ ചെയ്യാം, ഇരുനൂറും മുന്നൂറും ആളു കൂടുന്ന വിഐപി ശവ സംസ്‍കാരങ്ങൾ നടത്താം. തൊട്ടതിനും പിടിച്ചതിനും ചോദ്യങ്ങൾ ഉയർത്തുന്ന ബുദ്ധിജീവികളേ കാണാനില്ല …. ഇത് ജനാധിപത്യമാണ് ഹെ … ജനത്തിനുള്ള എല്ലാ നിയമങ്ങളും നിങ്ങൾക്കും ബാധകമാണ് ..! നിങ്ങൾ ആണ് ജനങ്ങൾക്ക് മാതൃക ആവേണ്ടത്. നിങ്ങൾ പാലിക്കാത്ത നിയമങ്ങൾ പാലിക്കണമെന്ന് സാധാരണ ജനത്തിനോട് നിങ്ങൾക്കെങ്ങനെ പറയാൻ സാധിക്കും ?

നിങ്ങൾ നിങ്ങൾക്കുവേണ്ടി നടത്തിയ റോഡ് ഷോകളും ഇലക്ഷൻ പ്രചാരണവുമാണ് കോവിഡ് രണ്ടാം തരംഗം കേരളത്തിൽ ഇത്രമേൽ രൂക്ഷമാകാനുള്ള കാരണം … ഓരോ മരണത്തിനും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും , കാര്യങ്ങൾ നോക്കി നടത്തേണ്ടിയിരുന്ന സർക്കാരിനും , ഇലക്ഷൻ കമ്മീഷനും ഉത്തരവാദിത്തമുണ്ട് .. എല്ലാം അറിഞ്ഞിട്ടും പൊതുജനം വീണ്ടും രാഷ്ട്രീയക്കാർക്ക് മുന്നിൽ പഞ്ച പുച്ഛമടക്കി ഓച്ഛാനിച്ചു നിൽക്കും .! അതാണ് നമ്മുടെ ജനാതിപത്യം ..! ഒരു പ്രേത്യകതരം ആധിപത്യം .

വാൽകഷ്ണം: സതൃപ്രതിജ്ഞയ്ക്ക് വേണ്ടി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പോകുന്ന 500 പേർ 14 ദിവസം ക്വാറന്റൈനിൽ പോയി ജനങ്ങൾക്കു മാതൃകയാവട്ടെ ….!”

shortlink

Related Articles

Post Your Comments

Related Articles


Back to top button