മുംബൈ: മോഷണക്കേസ് പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് പോലീസുകാര്‍ അറസ്റ്റില്‍. എസ്ഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. അഴിമതി വിരുദ്ധ ബ്യൂറോയുടെതാണ് നടപടി.
ടിപ്പര്‍ ട്രക്കിലെ ഡീസല്‍ മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് പോലീസുകാര്‍ കൈക്കൂലി വാങ്ങിയത്. പച്ച്ഗാവ് പ്രദേശത്തെ നിര്‍മാണ കമ്പനിയുടെ ടിപ്പര്‍ ട്രക്കില്‍ നിന്ന് ഡീസല്‍ മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി ട്രക്ക് ഡ്രൈവര്‍ക്കെതിരെ മാനേജര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഡീസല്‍ ധാബ ഉയമയ്ക്ക് വിറ്റെന്ന് ഡ്രൈവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ധാബ ഉടമയെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
എന്നാല്‍, കേസ് അന്വേഷണത്തിനിടെ എസ്ഐയും കോണ്‍സ്റ്റബിളും ധാബ ഉടമയുടെ കൈയ്യില്‍ നിന്ന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ അഴിമതി വിരുദ്ധ ബ്യൂറോയുടെ നിര്‍ദ്ദേശപ്രകാരമാണ് ബാക്കി നീക്കങ്ങള്‍ ഉണ്ടായത്. ആദ്യ ഗഡുവായി 5000 രൂപ കൈക്കൂലി വാങ്ങുന്നിതിനിടെയാണ് ഇരുവരും അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിലായത്. ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു.
Post Your Comments