Latest NewsKeralaNews

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുന്നു? അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് കോടിയേരി ബാലകൃഷ്ണൻ തിരികെ വരുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെയുണ്ടാകമെന്നാണ് വിവരം. നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക.

Read Also: കമ്യൂണിസ്റ്റ് പാർട്ടിയിൽ വിപ്ലവം വരുന്നത് പിൻവാതിലിലൂടെ; പരിഹാസവുമായി ബി ഗോപാലകൃഷ്ണൻ

പുതിയ മന്ത്രിസഭയിലെ വകുപ്പുകൾ തീരുമാനിക്കാനായാണ് നാളെ സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. രോഗബാധിതനായതിനെ തുടർന്നാണ് പാർട്ടി നേതൃത്വത്തിൽ നിന്നും മാറി നിൽക്കാൻ കോടിയേരി ബാലകൃഷ്ണൻ തീരുമാനിച്ചത്. മകൻ ബിനീഷ് കോടിയേരിക്കെതിരെ ഉയർന്ന ആരോപണങ്ങളും കേസ് അന്വേഷണവും സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ കാരണമായെന്ന് കോടിയേരി ബാലകൃഷ്ണൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എ വിജയരാഘവനാണ് നിലവിൽ സിപിഎമ്മിന്റെ താത്ക്കാലിക സെക്രട്ടറിയുടെ ചുമതല നിർവ്വഹിക്കുന്നത്.

Read Also: പ്രഗത്ഭരായ പുതുമുഖങ്ങളുടെ സാന്നിദ്ധ്യം മന്ത്രിസഭക്ക് മിഴിവേകും; നിയുക്ത മന്ത്രിമാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് ജലീൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button