Latest NewsKeralaNews

പ്രതീക്ഷകൾ അസ്തമിപ്പിച്ചത് പാർട്ടിയുടെ നയം; റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ടീച്ചറമ്മയുടെ കരുതൽ ഇനി ആരോഗ്യ മേഖലയിലില്ല

തിരുവനന്തപുരം: കേരളം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മന്ത്രിമാരിലൊരാളായിരുന്നു കെ കെ ശൈലജ. കോവിഡ്, നിപ്പ തുടങ്ങിയ പകർച്ച വ്യാധികളോട് പോരാടി ലോകശ്രദ്ധ നേടിയ മന്ത്രി. കോവിഡിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തിന് മുന്നിൽ നിന്ന് കരുത്ത് പകർന്നത് കെ കെ ശൈലജയായിരുന്നു. ആ പോരാട്ട വീര്യവും കരുതലുമാണ് റെക്കോർഡ് ഭൂരിപക്ഷത്തിൽ കെ കെ ശൈലജയെ നിയമസഭയിലെത്തിച്ചത്.

Read Also: ‘കോപ്പ്’; കെ.കെ ശൈലജയെ ഒഴിവാക്കിയതിന് പിന്നാലെ പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ടാം പിണറായി സർക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ തന്നെ ഉറപ്പിച്ചിരിക്കുകയായിരുന്നു പാർട്ടി അനുഭാവികളും ജനങ്ങളും. നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ റെക്കോർഡ് ഭൂരിപക്ഷം ഈ പ്രതീക്ഷയ്ക്ക് കൂടുതൽ കരുത്ത് പകർന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് കാര്യങ്ങളെല്ലാം മാറി മറിഞ്ഞത്. മുഖ്യമന്ത്രിയൊഴികെ മന്ത്രിസഭയിലെ മറ്റുള്ളവർ പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനം പാർട്ടി സ്വീകരിച്ചതോടെ കേരളത്തിന്റെ സ്വന്തം ടീച്ചറമ്മ മന്ത്രിസ്ഥാനത്തേക്കില്ലെന്ന് ഉറപ്പായി.

സംസ്ഥാന സമിതി യോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ ആണ് മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നും കെ.കെ. ശൈലജയ്ക്കു മാത്രം ഇളവു വേണ്ടെന്നുമുള്ള നിലപാട് അറിയിച്ചത്. മന്ത്രിമാരുടെ പട്ടികയും അദ്ദേഹം വായിച്ചു. കമ്മിറ്റിയിൽ ഭൂരിപക്ഷവും നിർദേശത്തെ പിന്തണക്കുകയായിരുന്നു. ഏഴ് പേർ മാത്രം ശൈലജയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. മുതിർന്ന നേതാവ് എം.വി. ജയരാജൻ ഉൾപ്പെടെയുള്ളവരാണ് ശൈലജയെ പിന്തുണച്ച് രംഗത്തെത്തിയത്.

Read Also: 150 തവണ രക്തദാനം നടത്തിയ പൊതുപ്രവര്‍ത്തകന്‍; ബൈജു നെല്ലിമൂട് കോവിഡ് ബാധിച്ചു മരിച്ചു

കോവിഡ് കാലത്തെ മികവുറ്റ പ്രവർത്തനങ്ങളിലൂടെ ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായി മാറാൻ കെ.കെ. ശൈലജയ്ക്ക് കഴിഞ്ഞു. ആരോഗ്യ മന്ത്രി എന്ന പദവിയേക്കാളുപരി ടീച്ചറമ്മ എന്ന പേര് മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു. ഉദ്യോഗസ്ഥരോടുള്ള മന്ത്രിയുടെ സമീപനവും ശ്രദ്ധേയമായിരുന്നു. വീഴ്ചകൾ കണ്ടാൽ കർശനമായി ശാസിക്കുമെങ്കിലും എല്ലാവരോടും കരുതലോടും സ്നേഹത്തോടും പെരുമാറി. മന്ത്രിയെന്ന നിലയിൽ വലിയ ആത്മവിശ്വാസം തന്റെ ടീം അംഗങ്ങൾക്ക് ശൈലജ ടീച്ചർ പകർന്നു നൽകി. കോവിഡിന്റെ ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങളിലൂടെ ടീച്ചറമ്മയ്ക്ക് ലോക ശ്രദ്ധ തന്നെ നേടാൻ കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ വരെ കേരളത്തിന്റെ പ്രതിരോധ മാർഗങ്ങൾ ചർച്ചയായി.

പുതുമുഖങ്ങൾ വരട്ടെയെന്ന പാർട്ടിയുടെ തീരുമാനത്തോടെ കേരളത്തിന് നഷ്ടമാകുന്നത് ആരോഗ്യ മന്ത്രി എന്ന നിലയിലുള്ള ടീച്ചറമ്മയുടെ സ്‌നേഹവും കരുതലുമാണ്.

Read Also: കെ കെ ശൈലജയെ ഒഴിവാക്കിയതിൽ ദേശീയ നേതാക്കൾക്ക് അതൃപ്തി; ഇളവ് നൽകാമായിരുന്നുവെന്ന നിലപാടിൽ നേതാക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button