Latest NewsNewsInternationalLife Style

‘ആഴ്ചയില്‍ ഒരു തവണ കോഴിയുടെ തലച്ചോര്‍ തിന്നുക’; ആയുസ്സിന്റെ രഹസ്യം വെളിപ്പെടുത്തി 111- കാരൻ

കാന്‍ബറ : തന്റെ ആയുസ്സിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് നൂറ്റിപ്പതിനൊന്നുകാരനായ ഡക്‌സറ്റര്‍ ക്രൂഗര്‍. ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് ക്രൂഗര്‍. രാജ്യത്തെ തന്നെ ഏറ്റവും പ്രായമായ ആള്‍ എന്ന റെക്കോഡ് ഭേദിക്കുന്ന വേളയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കോഴിയുടെ തലച്ചോര്‍ തിന്നുക, ആഴ്ചയില്‍ ഒന്നു വീതം. അതു വളരെ രുചികരമാണ്’- ക്രൂഗര്‍ പറയുന്നു. ക്യൂന്‍സ്‌ലാന്‍ഡിലെ നഴ്‌സിങ് ഹോമിലാണ് ക്രൂഗര്‍ കഴിയുന്നത്. ഈ പ്രായത്തിലും ക്രൂഗറിന്റെ ഓര്‍മശക്തി അതിശയിപ്പിക്കുന്നതാണെന്നാണ് നഴ്‌സിങ് ഹോമിലെ അധികൃതര്‍ പറയുന്നത്.

Read Also :  ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട് മുംബൈ തീരത്ത് ഒഎന്‍ജിസി ബാര്‍ജ് മുങ്ങി 127 പേരെ കാണാതായി: രക്ഷാപ്രവര്‍ത്തനം തുടരുന്നു

ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ് ക്രൂഗര്‍. ഓരോ സംഭവങ്ങളും ഓര്‍ത്തെടുക്കുന്നത് കാണുമ്പോൾ അദ്ഭുതപ്പെട്ടുപോവുമെന്ന് അവര്‍ പറയുന്നു. അതേസമയം , കോഴിയുടെ തലച്ചോറ് എന്നൊക്കെ ക്രൂഗര്‍ പറയുമെങ്കിലും ലളിതമായ ജീവിത രീതിയാണ് പിതാവിന്റെ ആയുസിന്റെ രഹസ്യമെന്ന്, ക്രൂഗറുടെ മകന്‍ പറയുന്നത്. എഴുപത്തിനാലു വയസ്സുണ്ട് മകന്‍ ഗ്രെഗിന്.

shortlink

Post Your Comments


Back to top button