KeralaLatest NewsNews

ബിജെപിക്കാർക്ക് സൗജന്യ ഭക്ഷണം നിഷേധിക്കുന്നു, ബിജെപി സ്ഥാനാർത്ഥിയായ വനിതയ്ക്ക് വൈദ്യുതി കണക്ഷൻ നൽകുന്നില്ലെന്ന് ആരോപണം

കലവൂര്‍: മാരാരിക്കുളം കലവൂരിൽ ബിജെപിക്കാരായ കുടുംബത്തിനു നേരെ വിവേചനമെന്ന ആക്ഷേപത്തിനു പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നൽകുന്നില്ലെന്ന ആരോപണം. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ പകപോക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നാണ് ഉയരുന്ന ആരോപണം.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ കൊച്ചുത്രേസ്യയോടാണ് അധികാരികള്‍ പകപോക്കുന്നത്. ആര്യാട് ബ്ലോക്ക് ഡിവഷനിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതാണ് കൊച്ചുത്രേസ്യ ചെയ്ത കുറ്റം. പ്രകൃതിക്ഷോഭത്തില്‍ വീട് നശിക്കുകയും വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്ന ആവശ്യപ്പെട്ട് പലതവണ അധികാരികളെ കണ്ടെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും കണക്ഷൻ നൽകിയിട്ടില്ല. വീടു നഷ്ടപ്പെട്ടവര്‍ വില്ലേജ് ആഫീസര്‍ക്ക് നല്‍കിയ അപേക്ഷ പോലും അധികാരികൾ കൈപറ്റാതെ സിപിഎമ്മുകാരനായ വാര്‍ഡ് മെമ്പറെ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ്. സിപിഎമ്മിന്റെ സെല്‍ ഭരണമാണ് ഇവിടെ നടക്കുന്നതെന്നാണ് ആക്ഷേപം.

Also Read:ഹമാസിനൊപ്പം ചേർന്ന് ഇസ്രയേലിനെ ആക്രമിച്ചു; ലെബനന്റെ 3 റോക്കറ്റുകൾ കടലിൽ പതിച്ചു, 6 മിസൈലുകൾ സ്വന്തം രാജ്യത്തും വീണു

പാതിരപ്പള്ളി ഇലക്‌ട്രിക്കല്‍ സെക്ഷനില്‍ പരാതി പറഞ്ഞിട്ടും നാളെ ആകട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണെന്ന് കുടുംബം പറയുന്നു. സാമൂഹ്യ ഭക്ഷണശാലയില്‍ നിന്നും നല്‍കുന്ന സൗജന്യ ഭക്ഷണ വിതരണത്തില്‍ പോലും ബിജെപിക്കാരായ കുടുംബക്കാർക്ക് നേരെ വിവേചനം കാട്ടുന്നതായി സ്ഥലത്തെ പ്രദേശവാസികൾ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. കനത്ത മഴയെയും ന്യൂനമർദ്ദത്തെയും തുടർന്ന് വെള്ളക്കെട്ട് ഉണ്ടായതോടെയാണ് വീടുകളിൽ ഭക്ഷണം പാചകം ചെയ്യാൻ ഇവർക്ക് കഴിയാതെ വന്നത്. ഈ അവസരത്തിൽ സാമൂഹ്യ ഭക്ഷണശാലയില്‍ നിന്നും നല്‍കുന്ന സൗജന്യ ഭക്ഷണ വിതരണം ഇവർക്ക് ലഭിച്ചില്ലെന്നാണ് ആരോപണം. ഇവര്‍ക്ക് സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിച്ചുകൊടുക്കുന്ന ഭക്ഷണ പൊതി മാത്രമാണ് ഏക ആശ്രയമെന്ന് റിപ്പോർട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button