മസ്‍കത്ത്: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് മോഷ്‍ടിച്ച സ്വര്‍ണാഭരണങ്ങളുമായി രാജ്യം വിടാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റിൽ ആയിരിക്കുന്നു. മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സ്ഥാപനത്തോട് വിശ്വാസ വഞ്ചന കാണിക്കുകയും അവിടെ നിന്ന് പണവും ആഭരണങ്ങളും കൈവശപ്പെടുത്തി മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിദേശി ജീവനക്കാരനെ പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുകയുണ്ടായി. പിടിയിലായ പ്രതി, ഏത് രാജ്യക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
Post Your Comments