തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ആദ്യ ടേണില്തന്നെ ഐ.എന്‍.എല്ലിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പുലഭിച്ചതായി നിയുക്ത എം.എല്‍.എ. അഹമ്മദ് ദേവര്‍കോവില്‍. എല്‍.ഡി.എഫ്. കണ്‍വീനറുടെ പ്രഖ്യാപനം വരുമ്പോള്‍ കോഴിക്കോട് സൗത്തിലെ ജനങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ടാകുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസിന്റെ പേരും പട്ടികയിൽ ഉണ്ടെന്നാണ് സൂചന.
Read Also: സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു
എന്നാൽ കെ.കെ ശൈലജ തുടരും. എ.സി. മൊയ്തീനും പരിഗണനയിലുണ്ടെന്നാണ് സൂചന. കെ.രാധാകൃഷ്ണന്, എം.വി.ഗോവിന്ദന്, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, എം.ബി.രാജേഷ്, വീണാ ജോര്‍ജ്, വി.എന്‍.വാസവന്, സജി ചെറിയാന്, പി.പി.ചിത്തരഞ്ജന്, ആന്റണി രാജു തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ.
Post Your Comments