മുംബൈ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നിസ്‌കാരം നടത്തിയ 60 ഓളം പേർക്കെതിരെ കേസ്. മുംബൈയിലാണ് സംഭവം. മുംബൈയിലെ മഹിം കബർസ്ഥാനു സമീപമാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിസ്‌കാരം നടത്തിയത്. ഈദ് ആഘോഷം കഴിഞ്ഞ് തൊട്ടടുത്ത ദിവസമായിരുന്നു സംഭവം.
Read Also: പലസ്തീൻ പ്രതിരോധത്തിന് പിന്തുണ അറിയിച്ച് അരുന്ധതി റോയിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക കൂട്ടായ്മ
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നിസ്‌ക്കരിക്കാൻ എത്തിയവരിൽ ചിലരെ പിടികൂടിയിരുന്നു. ലോക്ക് ഡൗൺ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് പോലീസുകാർ മസ്ജിദ് അധികൃതർPolക്കെതിരെയും കേസെടുത്തിട്ടുണ്ട്. രാജസ്ഥാനിലെ ദുൻഗർപൂർ പള്ളിയിലും ഈദ് ദിനത്തിൽ നിസ്‌ക്കരിക്കാൻ മുസ്ലീങ്ങൾ കൂട്ടമായി എത്തിയിരുന്നു . തുടർന്ന് അവരെ പിരിച്ചു വിടാൻ പോലീസിനു ലാത്തിച്ചാർജ്ജ് വരെ നടത്തേണ്ടി വന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read Also: ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക; ആയുധക്കച്ചവടത്തിന് വൈറ്റ് ഹൗസിന്റെ അനുമതി
Post Your Comments