ന്യൂഡൽഹി: രാജ്യത്തെ നിരന്തരം ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന കെജ്‌രിവാളിന്റെ നടപടിക്കെതിരെ തന്റെ സ്വന്തം സർനെയിം ആയ കെജ്‌രിവാൾ എന്ന പേര് പോലും മാറ്റിയെന്ന് യുവതിയുടെ വൈറൽ വീഡിയോ. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ അവിടുത്തെ ഭരണാധികാരിയായ കെജ്‌രിവാൾ എന്ത് നടപടികളാണ് എടുത്തതെന്ന് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് യുവതി പൊട്ടിത്തെറിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്.
കെജ്‌രിവാൾ കാരണം നാണം കെട്ട് തലകുനിച്ചു നിൽക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയ്ക്കുള്ളതെന്ന് അവർ പറഞ്ഞു. താൻ ചൈനയിൽ ആണ് ജോലി ചെയ്യുന്നതെന്നും ഇന്ത്യയ്ക്ക് മോദി മൂലം ഉണ്ടായ നല്ല പേരെല്ലാം കെജ്‌രിവാൾ നഷ്ടപ്പെടുത്തിയെന്നും യുവതി പൊട്ടിത്തെറിച്ചു. തന്റെ പേരിൽ ഉണ്ടായിരുന്ന കെജ്‌രിവാൾ എന്ന സർ നെയിം പോലും താൻ ഇതുമൂലം താൻ എടുത്തു കളഞ്ഞെന്നും യുവതി പറഞ്ഞു. മോദി കാരണം ഇന്ത്യക്കുണ്ടായ എല്ലാ ബഹുമാനവും കെജ്‌രിവാൾ കാരണമാണ് ഇപ്പോൾ നഷ്ടപ്പെടുന്നതെന്നും യുവതി ആരോപിച്ചു.
കോൺഗ്രസ്, കെജ്‌രിവാൾ മമത ഇടതു പാർട്ടികൾ തുടങ്ങിയ ഒരു ടീം ആണ് ഇന്ത്യയെ നാണം കെടുത്തുന്നതെന്നും ഇവർ പറയുന്നു.ഡൽഹിയിൽ ഓക്സിജൻ ക്ഷാമം കൃത്രിമമായി ഉണ്ടാക്കിയതും മറ്റും ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.
Post Your Comments