KeralaLatest NewsNews

മൃതദേഹം മാറിനല്‍കിയ സംഭവം; കോവിഡ് ബാധിതന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് തിരികെ നല്‍കി

പിടിഎ റഹീം എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിയിരുന്നു

കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം സ്വദേശി സുന്ദരന്റ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സുന്ദരന്റെ മൃതദേഹത്തിന് പകരം കക്കോടി സ്വദേശിനി കൗസല്യയുടെ മൃതദേഹമാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ സുന്ദരന്റ ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്. മാറി ലഭിച്ച മൃതദേഹം കളരിക്കണ്ടി ശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു.

Also Read: പലസ്തീനിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ക്രൂരതയില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണം: മഹല്ല് ജമാഅത്ത് കൗണ്‍സില്‍

സംഭവം അറിഞ്ഞ് പിടിഎ റഹീം എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിയിരുന്നു. മെഡിക്കല്‍ കോളജ് അധികൃതര്‍ തന്നെയാണ് സുന്ദരന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം തയാറാക്കിയത്. അതേസമയം, കൗസല്യയുടെ ചിതാഭസ്മം അടുത്ത ദിവസം ബന്ധുക്കള്‍ ഏറ്റുവാങ്ങും.

കൗസുവിന്റെ മൃതദേഹം കൊണ്ടുപോകാനായി ബന്ധുക്കള്‍ മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിയ കാര്യം പുറത്തറിഞ്ഞത്. എച്ച്.ഐമാര്‍ മൃതദേഹം ആംബുലന്‍സില്‍ കയറ്റുമ്പോള്‍ മാറിയതാണെന്നാണ് ഫോറന്‍സിക് മേധാവി ഡോ. പ്രസന്നന്‍ നല്‍കിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button