കോഴിക്കോട്: മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം മാറിനല്‍കി. കോവിഡ് രോഗിയുടെ മൃതദേഹമാണ് മാറിയത്. മാറിക്കിട്ടിയ മൃതദേഹം കളരിക്കണ്ടി ശ്മശാനത്തില്‍ സംസ്കരിച്ചു.
കുന്ദമംഗലം സ്വദേശിയായ സുന്ദരന്റെ കുടുംബത്തിന് ലഭിച്ച മൃതദേഹമാണ് മാറിപ്പോയത്. കൗസു എന്ന സ്ത്രീയുടെ മൃതദേഹമാണ് സുന്ദരന്റെ കുടുംബത്തിന് ലഭിച്ചത്. തുടര്‍ന്ന് കൗസുവിന്റെ മൃതദേഹം കൊണ്ടുപോകാനായി ബന്ധുക്കള്‍ മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിയ കാര്യം പുറത്തറിഞ്ഞത്.
എച്ച്.ഐമാര്‍ മൃതദേഹം ആംബുലന്‍സില്‍ കയറ്റുമ്പോള്‍ മാറിയതാണെന്നാണ് ഫോറന്‍സിക് മേധാവി ഡോ. പ്രസന്നന് നല്കിയ വിശദീകരണം. സുന്ദരന്റെ മൃതദേഹം നാളെ സംസ്കരിക്കാന്‍ ഏര്‍പ്പാട് ചെയ്യാമെന്നും ചെലവ് വഹിക്കാമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments