ചെന്നൈ: കൊറോണ വൈറസ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.
സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാലിെൻറ നേതൃത്വത്തിലാണ് അനധികൃതമായി മരുന്നു ശേഖരിക്കുകയും കൂടിയ വിലക്ക് വിൽക്കാൻ ശ്രമിച്ചവരെയും അറസ്റ്റ് ചെയ്തത്. അവശ്യമരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
11 കേസുകളാണ് ഇതുവരെ കരിഞ്ചന്തയിൽ മരുന്ന് വിൽക്കാൻ ശ്രമിച്ചതിന് ചെന്നൈ സിറ്റി പരിധിയിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
243 കുപ്പി മരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ 78 കുപ്പികൾ കോവിഡ് രോഗികൾക്ക് കൈമാറി. ശേഷിക്കുന്ന കുപ്പികൾ രോഗികളുടെ ചികിത്സയ്ക്കായി വിട്ടുകൊടുക്കുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments