
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ അഞ്ചിന് ഇക്വഡോറിനെയും ഒമ്പതിന് പരാഗ്വെയ്ക്കുമെതിരെയുള്ള മത്സരങ്ങൾക്കുള്ള ടീമിനെയാണ് കോച്ച് ടീറ്റെ പ്രഖ്യാപിച്ചത്. മുൻ ബാഴ്‌സലോണ താരമായ ഡാനി ആൽവസ്, 36കാരനായ ചെൽസിയുടെ തിയാഗോ ശിവ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. 38കാരനായ ഡാനി ആൽവസ് നിലവിൽ സാവോപോളോ എഫ്സിക്കുവേണ്ടിയാണ് കളിക്കുന്നത്.
അതേസമയം പരിക്കിനെ തുടർന്ന് കുട്ടീഞ്ഞോയെ ഒഴിവാക്കിയപ്പോൾ മറ്റ് താരങ്ങളായ ഫെർണാണ്ടീഞ്ഞോ,റഫീഞ്ഞ , റയലിന്റെ സൂപ്പർതാരം മാഴ്‌സെലോ, വില്ലിയൻ, ഡഗ്ലസ് കോസ്റ്റ, ആർതർ മെല്ലോ എന്നിവരും ടീമിൽ ഇടം പിടിച്ചില്ല.
ഗോൾകീപ്പർമാർ: അലിസൺ, വെവർട്ടൺ, എഡേഴ്‌സൺ
പ്രതിരോധക്കാർ: ഡാനിലോ, ഡാനി ആൽവസ്, റെനാൻ ലോഡി, അലക്സ് സാൻഡ്രോ, ലൂക്കാസ് വെരിസിമോ, തിയാഗോ സിൽവ, മാർക്വിൻഹോസ്, മിലിറ്റാവോ
മിഡ്‌ഫീൽഡർമാർ: കാസെമിറോ, പക്വെറ്റ, ഫാബിൻഹോ, ഫ്രെഡ്, ഡഗ്ലസ് ലൂയിസ്, റിബെയ്‌റോ
ഫോർവേർഡുകൾ: റിച്ചാർലിസൺ, ഫിർമിനോ, ഗബ്രിയേൽ ജീസസ്, നെയ്മർ, ഗബ്രിയേൽ ബാർബോസ, എവർട്ടൺ സെബോലിൻഹ, വിനീഷ്യസ് ജൂനിയർ
Post Your Comments