
കൊല്ലം: സംസ്ഥാനത്ത് വ്യാജ വാറ്റ് സംഘങ്ങള്‍ സജീവമാകുന്നു. കൊട്ടാരക്കരയില്‍ ചാരായം വാറ്റി വിതരണം ചെയ്ത നാല് പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് രണ്ടര ലിറ്റര്‍ ചാരായം പിടികൂടി.
പനവേലി ഇരണൂര്‍ സ്വദേശികളായ വാവ എന്ന് വിളിക്കുന്ന സതീഷ്(37), രാജേഷ്(32), ബിനുകുമാര്‍(45), ബേബി(51) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
KL 24 S 7177 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയിലാണ് ഇവര്‍ ചാരായം സൂക്ഷിച്ചിരുന്നത്. ഈ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാറുകളും മദ്യശാലകളും പൂട്ടിയതോടെ ജില്ലയില്‍ വ്യാജ മദ്യ നിര്‍മ്മാണം വ്യാപകമായി നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments