Latest NewsKeralaIndia

നന്ദു ഇനി കോഴിക്കോടിന്റെ മണ്ണിൽ ഉറങ്ങും: സോഷ്യൽ മീഡിയയിൽ പ്രണാമം അർപ്പിച്ച് ആയിരങ്ങൾ

കഴിഞ്ഞ മൂന്നു ദിവസമായി കോഴിക്കോട് എംവിആർ മെഡിക്കൽ കോളേജിൽ ഐസിയുവിൽ ആയിരുന്നു നന്ദു

കോഴിക്കോട്: ക്യാൻസർ രോഗത്തിന്റെ അതികഠിനമായ വേദനയെ നിസാരമായി തള്ളി നമ്മൾ പുകയരുത് ജ്വലിക്കണം എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരുന്ന നന്ദു മഹാദേവയുടെ മരണം സോഷ്യൽ മീഡിയയിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി കോഴിക്കോട് എംവിആർ മെഡിക്കൽ കോളേജിൽ ഐസിയുവിൽ ആയിരുന്നു നന്ദു ഉണ്ടായിരുന്നത്.

ഇന്ന് പുലർച്ചെ നാലുമണിക്ക് അന്ത്യം സംഭവിക്കുകയായിരുന്നു. ശവസംസ്കാര ചടങ്ങുകൾ കോഴിക്കോട് തന്നെ മുനിസിപ്പൽ ശ്‌മശാനത്തിൽ നടക്കുമെന്ന് കുടുംബ വൃത്തങ്ങൾ ഈസ്റ്റ്‌കോസ്റ്റിനോട് അറിയിച്ചു. കോവിഡിന്റേയും കനത്ത ചുഴലിക്കാറ്റിന്റെയും സാഹചര്യത്തിൽ ജന്മനാടായ തിരുവനന്തപുരത്ത് നന്ദുവിന്റെ മൃതദേഹം കൊണ്ടുവരാൻ കഴിയില്ലെന്നാണ് സൂചന. നന്ദുവും കുടുംബവും വാടക വീട്ടിലാണ് കഴിയുന്നത്. ചികിത്സയ്ക്കായി വൻതുക ആണ് ചെലവായത്.

read also: അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ..ഇന്ന് കറുത്ത ശനി: നന്ദുവിന്‌ പ്രണാമം അർപ്പിച്ച് സീമ ജി നായർ

അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നിരവധി പേരാണ് നന്ദുവിനെ സമൂഹ മാധ്യമങ്ങളില്‍ പിന്തുടരുന്നത്.സുമനസ്സുകളുടെ സഹായത്താൽ നന്ദുവിന്റെ ചികിത്സയ്ക്കായി സോഷ്യൽ മീഡിയ വഴി സഹായം ലഭിച്ചിരുന്നു.

ഇതിൽ തന്നെ നന്ദുവിനെ പോലെ ദുരിതം അനുഭവിക്കുന്ന മറ്റു പലർക്കും നന്ദു സഹായം നൽകിയിരുന്നു. നിരവധി പ്രമുഖരാണ് നന്ദുവിന്‌ പ്രണാമങ്ങൾ അർപ്പിച്ച് രംഗത്തെത്തിയത് . മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, മഞ്ജു വാര്യർ ,ഉണ്ണി മുകുന്ദൻ ,ഈസ്റ്റ് കോസ്റ്റ് വിജയൻ , മുൻ ഡിജിപി ടിപി സെൻകുമാർ ,ഷമ്മി തിലകൻ , ശോഭ സുരേന്ദ്രൻ,  സന്ദീപ് വാചസ്പതി ,  അലി അക്ബർ ,സീമ ജി നായർ, തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. നന്ദുവും അമ്മയും വിഷുവിനു ആലപിച്ച കൃഷ്ണ ഭക്തി ഗാനം നൊമ്പരത്തോടെ പലരും പങ്കുവെക്കുകയാണ്.



shortlink

Related Articles

Post Your Comments

Related Articles


Back to top button