ചെന്നൈ: ലക്ഷദ്വീപില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു. ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ കാണാനില്ലെന്നാണ് സൂചന. തമിഴ്‌നാട്, ഒഡീസ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റ് ഗാര്‍ഡ് ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.
Also Read: ലോകത്ത് ഏറ്റവും ജനപിന്തുണയുള്ള സംഘടനയാണ് ഹമാസ് ; പലസ്തീനികൾക്ക് പിന്തുണയുമായി എം.എ ബേബി ; വീഡിയോ
തമിഴ്‌നാട്ടില്‍ നിന്നുള്ള മുരുഗന്‍ തുണൈ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഈ മാസം 1-ാം തീയതി കൊച്ചി വൈപ്പിനില്‍ നിന്നും യാത്ര തിരിച്ച മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റാണ് അപകടകാരണമെന്നാണ് സൂചന. ഇന്ന് രാവിലെയോടെയാണ് സംഭവം.
ലക്ഷദ്വീപിന് വടക്ക് പടിഞ്ഞാറിന് സമീപമുള്ള തീരത്താണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ബോട്ട് അപകടത്തില്‍പ്പെടുന്നത് മറ്റ് രണ്ട് ബോട്ടുകളിലെ ജീവനക്കാര്‍ കണ്ടതോടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. കാലാവസ്ഥ തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലക്ഷദ്വീപില്‍ കടല്‍ക്ഷോഭവും ചാറ്റല്‍ മഴയും തുടരുകയാണ്.
Post Your Comments