Latest NewsInternational

കൊറോണയുടെ ഉത്ഭവം ലാബില്‍ നിന്നോ ? കൂടുതല്‍ പരിശോധന നടത്തണമെന്ന ആവശ്യവുമായി​ ശാസ്​ത്രജ്ഞര്‍

വവ്വാലുകളില്‍ നിന്ന്​ മറ്റ്​ ഏതെങ്കിലും ജീവി വഴി വൈറസ്​ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചിരിക്കാമെന്നായിരുന്നു ലോകാരോഗ്യ സംഘടന കണ്ടെത്തിയത്​.

വാഷിങ്​ടണ്‍: കൊറോണ വൈറസിന്റെ ഉദ്​ഭവത്തെ കുറിച്ച്‌​ ഇപ്പോഴും അനിശ്​ചിതത്വം നിലനില്‍ക്കേ അത്​ ലാബില്‍ നിന്ന്​ ചോര്‍ന്നതാണെന്ന വാദത്തില്‍ കൂടുതല്‍ ഗവേഷണം നടത്തണമെന്ന്​ ശാസ്​ത്രജ്ഞര്‍. വൈറസിന്റെ ഉദ്​ഭവത്തെ കുറിച്ച്‌​ വിശദമായ പരിശോധന വേണമെന്ന്​ 18 ശാസ്​ത്രജ്ഞരാണ്​ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്

കേംബ്രിഡ്​ജ്​ യൂനിവേഴ്​സിറ്റിയിലെ ക്ലിനിക്കല്‍ ബയോളജിസ്​റ്റായ രവീന്ദ്ര ഗുപ്​തയും ഹച്ചിസണ്‍ കാന്‍സര്‍ റിസേര്‍ച്ച്‌​ സെന്‍ററില്‍ വൈറസുകളെ കുറിച്ച്‌​ ​ഗ​വേഷണം നടത്തുന്ന ജെസി ബ്ലൂമും ഇവരില്‍ ഉള്‍പ്പെടും. അതെ സമയം വൈറസ്​ അബദ്ധത്തില്‍ ലാബില്‍ നിന്ന്​ പുറത്ത്​ വന്നതാകാന്‍ സാധ്യതയുണ്ടെന്ന വാദങ്ങള്‍ നില നില്‍ക്കുന്നുണ്ട്​. ഇത്​ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന്​ ശാസ്​ത്രജ്ഞര്‍ പറഞ്ഞു. ഇതേ കുറിച്ച്‌​ ലോകാരോഗ്യ സംഘടന വിശദമായ അന്വേഷണം നടത്തണം. ജേണല്‍ ഓഫ്​ സയന്‍സിനെഴുതിയ കത്തിലാണ്​ ഇവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത് .

​കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച്‌​ ചൈനീസ്​ ശാസ്​ത്രജ്ഞരുമായി ചേര്‍ന്ന്​ ലോകാരോഗ്യ സംഘടന പഠനം നടത്തിയിരുന്നു. വവ്വാലുകളില്‍ നിന്ന്​ മറ്റ്​ ഏതെങ്കിലും ജീവി വഴി വൈറസ്​ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചിരിക്കാമെന്നായിരുന്നു ലോകാരോഗ്യ സംഘടന കണ്ടെത്തിയത്​. എന്നാല്‍ വുഹാനിലെ ലാബില്‍ നിന്നും വൈറസ്​ ചോര്‍ന്നതാണെന്ന വാദം സംഘടന അന്ന്​ തള്ളിയിരുന്നു.

read also: ആംബുലൻസ് പീഡനത്തെ ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ ‘റേപ്പ് ജോക്ക്’ ആക്കി നിസ്സാരവൽക്കരിച്ചു- ശ്രീജിത്ത് പണിക്കർ

എന്നാൽ ഇപ്പോൾ ബ്രസീൽ ഉൾപ്പെടെ ചൈനയുടെ ജൈവായുധം ആണ് ഇതെന്ന വാദത്തിൽ ആണ് നിൽക്കുന്നത്. അത് കൊണ്ട് തന്നെ പുനരന്വേഷണം ആവശ്യമാണെന്നാണ് മിക്ക രാജ്യങ്ങളും പറയുന്നത്. എന്നാൽ ചൈന അവിടേക്ക് പരിശോധനയ്ക്കായി ആളെ അനുവദിച്ചത് തന്നെ ഒരു വർഷത്തിന് ശേഷമാണ്. ഇത് തന്നെ അവർ തെളിവുകൾ എല്ലാം നശിപ്പിക്കാൻ ആണെന്ന വാദം ആയിരുന്നു ഉണ്ടാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button