ബീജിങ്: അപൂര്‍വ നേട്ടം കൈവരിച്ച് ചൈന. ചൊവ്വയില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തിയാണ് ചൈന ചരിത്ര നേട്ടം കൈവരിച്ചത്. ടിയാന്‍വെന്‍ 1 ദൗത്യത്തിന്റെ ഭാഗമായ ഴുറോങ് റോവര്‍ ചൊവ്വയില്‍ സുരക്ഷിതമായി ഇറക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രം ആയിരുന്നുന്നെന്ന് അനുമാനിക്കുന്ന ഉട്ടോപ്യ പ്ലാനീഷ്യയില്‍ ആണ് ചൈന പര്യവേഷണ വാഹനം ഇറക്കിയത്. ചൈനയില്‍ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന.
Read Also: പടവെട്ടുന്നവനാണ്, ഒളിച്ചോടുന്നവനല്ല..; മാധ്യമചാണക്യന്മാർക്ക് മറുപടിയുമായി പ്രധാനമന്ത്രി
എന്നാൽ ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യം എന്ന അപൂര്‍വ നേട്ടവും ഇതോടെ ചൈനയ്ക്ക് സ്വന്തം. 2020 ജൂലൈ 23ന് വെന്‍ചാങ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച ദൗത്യം 2021 ഫെബ്രുവരയില്‍ തന്നെ ചൊവ്വ ഭ്രമണപഥത്തില്‍ എത്തിയിരുന്നു. മൂന്ന് മാസത്തെ ദൗത്യ കാലാവധി ആണ് റോവറിന് നല്‍കിയിരിക്കുന്നത്.
Post Your Comments