വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആദ്യ കിരീടം തേടി ബാഴ്‌സലോണയും ചെൽസിയും ഇന്നിറങ്ങും. അവസാന നാലു സീസണിലും ലിയോൺ ആയിരുന്നു വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. ഇത്തവണ ലിയോണിന് കാലിടറിയിരുന്നു. ലിയോണിനെ തോൽപ്പിച്ച പിഎസ്ജിയെ മറികടന്നാണ് ബാഴ്‌സലോണ ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത്.
ബാഴ്‌സലോണ കഴിഞ്ഞ സീസണിലും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിരുന്നു. ഇന്ന് കളത്തിലിറങ്ങുന്ന ബാഴ്‌സലോണയുടെ ലക്ഷ്യം ആദ്യ കിരീടം തന്നെയാകും. ഈ സീസണിൽ ബാഴ്‌സലോണ ഗംഭീര ഫോമിലാണ് കളിക്കുന്നത്. സ്പാനിഷ് ലീഗിൽ എല്ലാ മത്സരങ്ങളും വിജയിച്ച് കിരീടം നിലനിർത്തി. ചെൽസിയും ഇംഗ്ലണ്ടിൽ ലീഗ് കിരീടം നേടിയാണ് ഇന്ന് ഫൈനലിൽ ഇറങ്ങുന്നത്. ചെൽസിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്.
Post Your Comments