Latest NewsNewsIndia

ആശ്വാസ വാർത്ത; രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് പഠനം

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പഠനം. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലേയും ഗവേഷകർ ചേർന്ന് വികസിപ്പിച്ച
ന്യൂ കേംബ്രിഡ്ജ് സ്‌കൂൾ ട്രാക്കറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read Also: ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ

ഒരാഴ്ചയായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലു ലക്ഷത്തിൽ താഴെയാണ്. രാജ്യത്ത് കോവിഡ് കേസുകളുടെ വർധനവ് അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇപ്പോൾ അത് വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്നാണ് ഗവേഷകരുടെ പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ ചില സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കാര്യത്തിൽ നേരിയ വ്യത്യാസമുണ്ടെന്നും അസം, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളിൽ അടുത്ത രണ്ടാഴ്ച കൂടി കോവിഡ് കേസുകളിൽ വർധനവുണ്ടാകുമെന്നും പഠനത്തിൽ പറയുന്നു.

Read Also: ഇ-പാസ് അപേക്ഷ അംഗീകരിച്ചാൽ ഇനി മുതൽ ഫോണിൽ എസ്എംഎസും ലഭിക്കും; വിശദ വിവരങ്ങൾ അറിയാം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,48,421 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,55,338 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button