ഏഷ്യാഡ് സ്വർണ മെഡൽ ജേതാവും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ ഫോർച്യുനാറ്റോ ഫ്രാങ്കോ (84) അന്തരിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് അദ്ദേഹത്തിന്റെ മരണ വാർത്ത അറിയിച്ചത്. മരണ കാരണം പുറത്തുവിട്ടിട്ടില്ല. 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ഫ്രാങ്കോ.
1960 കളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായിരുന്നു ഫ്രാങ്കോ. 196-ലെ റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അദ്ദേഹം. ഇന്ത്യക്കായി 26 മത്സരങ്ങളിൽ കളിച്ച ഫ്രാങ്കോ 1962ൽ ഏഷ്യൻ കപ്പിൽ റണ്ണറപ്പായ ടീമിലും മെർദേക്ക കപ്പിൽ 1964 ൽ വെള്ളിയും 1965ൽ വെങ്കലവും നേടിയ ടീമിൽ അംഗമായിരുന്നു. 1959-നും 1966-നും ഇടയിൽ സന്തോഷ് ട്രോഫിയിൽ തുടർച്ചയായി എട്ടു വർഷം മഹാരാഷ്ട്രയെ നയിച്ചത് ഫ്രാങ്കോയായിരുന്നു. 1964ൽ സന്തോഷ് ട്രോഫിയിൽ മുത്തമിടുകയും ചെയ്തു.
Post Your Comments