
കോട്ട: അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിന് സാക്ഷ്യം വഹിച്ച് രാജസ്ഥാൻ പോലീസ് സ്റ്റേഷൻ. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രതിവിവാഹ കഴിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പോലീസ് മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ഇരുവരും വിവാഹം കഴിക്കാന്‍ ധാരണയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാൽ രാംഗഞ്ച് പൊലീസ് സ്റ്റേഷന് സമീപത്തെ അമ്ബലത്തില്‍ വെച്ചായിരുന്നു വിവാഹം. വധുവിന്റെ സഹോദരനും വരന്റെ പിതാവും ചടങ്ങിനെത്തിയിരുന്നു. പെണ്‍കുട്ടി ഒരു മാസം മുമ്പ് പ്രതിക്കെതിരെ ഐ.പി.സി 376 സെക്ഷന്‍ പ്രകാരം പരാതി നല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയും ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കളെ വിളിച്ച് വിവാഹം നടത്തുന്നതിന് കോടതി അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ ചെറിയ ചടങ്ങുകളോടെ വിവാഹം നടത്തിയത്.
Post Your Comments