Latest NewsKeralaNewsDevotional

എല്ലാമാസവും ഈ വ്രതമെടുത്തോളൂ ; കടബാധ്യതകള്‍ തീരും !

സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാത്തെ ആളുകളില്ല. സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറാനാകാതെ വലയുന്നവര്‍ ഈശ്വരഭക്തിയോടുകൂടി തങ്ങളുടെ കര്‍മ്മങ്ങള്‍ സത്യസന്ധമായി ചെയ്യുകയാണ് വേണ്ടത്. താന്‍പാതി ദൈവം പാതിയെന്നാണല്ലോ. തന്റെ കര്‍മ്മങ്ങളെല്ലാം ഈശ്വരനുള്ള സമര്‍പ്പണമെന്നുകരുതിവേണം ചെയ്യാന്‍. ഒപ്പം, ഭക്തിയോടുളള പ്രാര്‍ഥനയും ഫലം തരും.

ധനത്തിന്റെ ദേവതയാണല്ലോ ലക്ഷ്മീദേവി. അതുകൊണ്ട് ലക്ഷ്മീദേവിയെ ഭജിക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആചാര്യന്‍മാര്‍ പറയുന്നു. മാസം തോറും കാര്‍ത്തിക നാളില്‍ വ്രതമെടുക്കുന്നത് കടബാധ്യതതീരാനും സാമ്പത്തിക നേട്ടത്തിനും ഉത്തമമാണെന്നാണ് വിശ്വാസം. വരുന്ന സമ്പത്ത് നിലനില്‍ക്കുന്നതിനും ഈ വ്രതം ഉത്തമമാണെന്നാണ് പറയുന്നത്.

കാര്‍ത്തിക വ്രതത്തിനു പൂര്‍ണ ഉപവാസം പാടില്ല. വ്രതദിവസം വെളുത്തവസ്ത്രം ധരിക്കുന്നതും ദേവീക്ഷേത്രദര്‍ശനം നടത്തുകയും വേണം. ഓം ശ്രീം നമഃ എന്ന ലക്ഷ്മീ ബീജ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. രാവിലെയും വൈകിട്ടും 1008 തവണയാണ് ജപിക്കേണ്ടത്. 18 മാസം കാര്‍ത്തികനാള്‍ തോറും ഈ വ്രതമെടുക്കുന്നത് ഐശ്വര്യപ്രദമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button