കുന്നുകര: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് കരുമാല്ലൂര്‍ ബ്ലോക്ക് നിര്‍വാഹകസമിതി അംഗവുമായ എം.കെ. ഷാജിയെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അറിയിച്ചു.
പ്രവാചകന് മുഹമ്മദ് നബിയെ നിന്ദിച്ച് സമൂഹ മാധ്യമത്തില്‍ ചെയ്ത പോസ്റ്റാണ് നടപടിക്ക് കാരണമായത്. ഇത് വന്‍ വിവാദമാകുകയും പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പിന്നീട് മാപ്പപേക്ഷയുമായി രംഗത്തെത്തിയെങ്കിലും അത് മുഖവിലക്കെടുക്കാന്‍ ആരും തയ്യാറായില്ല.
മണ്ഡലത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഡി.സി.സി നേതൃത്വവുമായി ബന്ധപ്പെട്ട് അടിയന്തര നടപടി ആവശ്യപ്പെടുകയായിരുന്നു. സമൂഹ മാധ്യമം വഴി കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും പൊതുസമൂഹത്തിനും അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചത് വ്യക്തമായി ബോധ്യപ്പെട്ടതിനാലാണ് നടപടി.
Post Your Comments