കൊല്‍ക്കത്ത : കോവിഡൊന്നും ഒരു പ്രശ്നമല്ല, റംസാനോട് അനുബന്ധിച്ച് മത, സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്കി മമത സര്‍ക്കാര്‍
കൊറോണ പ്രതിരോധത്തിനായി ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുമ്പോഴാണ് മമതാ ബാനര്‍ജിയുടെ തീരുമാനം. അതേസമയം, പ്രാര്‍ത്ഥനകളില്‍ 50 പേരില്‍ കൂടുതല്‍ പേര് പങ്കെടുക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. വീടുകളിലെ ആസാന് പ്രാര്‍ത്ഥനയ്ക്ക് വലിയ ജനക്കൂട്ടത്തെ അനുവദിക്കില്ല.
Read Also : കോവിഡ് പ്രതിരോധത്തിനായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ സ്ഥാപനങ്ങളിൽ റിലയൻസ് തന്നെ മുന്നിൽ
കൊറോണ വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതായാണ് സംസ്ഥാന സര്‍ക്കാര്‍ നിരന്തം വാദിക്കുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്നാണ് സര്‍ക്കാര്‍ നടപടി സൂചിപ്പിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും മതപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റംസാന് ബംഗാളില്‍ മാത്രം നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തുന്നത് മമതയുടെ ന്യൂനപക്ഷ പ്രീണനമാണെന്നാണ് ആരോപണം.
കൊറോണയുടെ ഒന്നാം ഘട്ട വ്യാപനത്തിലും ബംഗാള്‍ മത ചടങ്ങുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് മസ്ജിദുകളില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് രോഗവ്യാപനത്തിന് കാരണമാകുകയും ചെയ്തിരുന്നു.
Post Your Comments