COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം

ജിദ്ദ: സൗദിയിൽ ആശ്വാസത്തി​െൻറ സൂചനകൾ നൽകി കൊണ്ട് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് 942 പുതിയ കൊറോണ വൈറസ് രോഗികളും രോഗമുക്തിയായവരുടെ എണ്ണം 1,064 ആണ്.

ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,26,384 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,09,740 ഉം ആയി ഉയർന്നിരിക്കുന്നു. പുതുതായി 13 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 7,072 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,572 പേർ നിലവിൽ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 1,336 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ് ഉള്ളത്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. എന്നാൽ റിയാദിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 334, മക്ക 286, കിഴക്കൻ പ്രവിശ്യ 112, അസീർ 50, മദീന 40, ജീസാൻ 32, അൽ ഖസീം 27, തബൂക്ക് 19, ഹാഇൽ 15, അൽബാഹ 9, നജ്റാൻ 8, വടക്കൻ അതിർത്തി മേഖല 5, അൽ ജൗഫ് 5.

shortlink

Related Articles

Post Your Comments

Related Articles


Back to top button