KeralaLatest NewsNews

മന്ത്രി സ്ഥാനത്തിനായി ചരടുവലി, കെ.കെ.ശൈലജയെ ഒഴിവാക്കാന്‍ നീക്കമെന്ന് സൂചന

തിരുവനന്തപുരം: നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ ബഹുമതികള്‍ നേടിയ, പാര്‍ട്ടി നോക്കാതെ മലയാളികള്‍ ഇഷ്ടപ്പെടുന്ന കെ.കെ. ശൈലജയ്ക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമെന്ന് സൂചന. മന്ത്രി ആകാതിരിക്കാന്‍ ഇവര്‍ക്കെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നതായാണ് ഒരു മലയാള ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Read Also : കോവിഡിന്‍റെ അതിമാരകവും തീവ്രവുമായ രണ്ടാം തരംഗം ഇന്ത്യയിൽ മാത്രമല്ല ; കണക്കുകൾ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

മട്ടന്നൂര്‍ സീറ്റില്‍ മത്സരിക്കുന്നതിനെച്ചൊല്ലി നേരത്തെ നടന്ന വടംവലിയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ശൈലജയ്ക്കെതിരെ നടന്ന ആസൂത്രിത നീക്കം. മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളാകണമെന്ന് ഒരു കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ശൈലജയ്ക്കു പുറമെ എ.സി. മൊയ്തീനെയും ഈ വാദത്തിലൂടെ ചിലര്‍ ഉന്നം വെച്ചിരുന്നുവെന്നാണ് സൂചന.

എന്നാല്‍ മുഖ്യമന്ത്രിതന്നെ ഈ ചര്‍ച്ചയ്ക്കു വിലങ്ങിട്ടതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടിയില്‍ ഏതാണ്ടു ധാരണയായിട്ടുണ്ട്. അക്കൂട്ടത്തില്‍ ശൈലജയെക്കൂടി ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ കേന്ദ്ര കമ്മിറ്റിയംഗം ചര്‍ച്ച നടത്തിയത്.

മട്ടന്നൂരില്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് ശൈലജ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയെ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവര്‍ പരാജയപ്പെടുത്തിയത്. 2016 ല്‍ കൂത്തുപറമ്പില്‍ മത്സരിച്ച ശൈലജ ഇത്തവണ മട്ടന്നൂരിലും വിജയം ആവര്‍ത്തിച്ചത് അവരുടെ ജനസമ്മതിയെ സൂചിപ്പിക്കുന്നു. നിപ്പ, കൊവിഡ്, പ്രളയ വേളകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button