Latest NewsKeralaNews

രണ്ടാം തരംഗത്തിൽ കൂടുതൽ വെല്ലുവിളികൾ നേരിടുന്നു; തീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിൽ കൂടുതൽ വെല്ലുവിളികൾ നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിൽ നിർണായക പങ്ക് വഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തി. ജനത്തെ അണിനിരത്തി സർക്കാരുമായി കൈകോർത്ത് പ്രതിരോധം തീർക്കാൻ എല്ലാ കഴിവും ഉപയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. രണ്ടാം ഘട്ടത്തിൽ പ്രതിരോധത്തിന് സഹായകരമായി ചില ഘടകങ്ങളുണ്ട്. ആരോഗ്യപ്രവർത്തകർ, പോലീസ്, സർക്കാർ ഉദ്യോഗസ്ഥർ, 60 വയസിന് മുകളിലുള്ളവർ എന്നിവർക്ക് വാക്‌സിൻ നൽകാനായത് അനുകൂല സാഹചര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷനും ആരംഭിച്ചു. വാക്‌സിൻ സ്വീകരിച്ചതു കൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ല. തീവ്രവ്യാപനം തടയുക, നല്ല ചികിത്സ ഉറപ്പാക്കുക, എല്ലാവർക്കും വാക്‌സിൻ നൽകുക എന്നതാണ് സർക്കാർ നയവും അടിയന്തിര കടമയും. വലിയ തോതിൽ രോഗവ്യാപനമുള്ള ചില ജില്ലകളും പ്രദേശങ്ങളും ഉണ്ട്. ചില തദ്ദേശ സ്ഥാപന പരിധിയിൽ ടിപിആർ വളരെ കൂടുതലാണ്. ഒരു ഘട്ടത്തിൽ ടിപിആർ 28 ശതമാനം വരെ ഉയർന്നിരുന്നു. അതിൽ കുറവുണ്ടെങ്കിലും ആശ്വസിക്കാറായിട്ടില്ല. ചില തദ്ദേശ സ്ഥാപന പരിധിയിൽ ചികിത്സാ സൗകര്യങ്ങളുടെ കുറവ് കാണുന്നുണ്ട്. സിഎഫ്എൽടിസികളോ, സിഎൽടിസികളോ, ഡിസിസികളോ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇത്തരം കുറവ് അടിയന്തിരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: തന്ത്രിയുടെ മെമ്മറിക്കാർഡിൽ സ്ത്രീകളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത അശ്ലീല വിഡിയോകൾ; തട്ടിപ്പ് കണ്ടെത്തിയത് ശിഷ്യന്മാർ

കൊവിഡ് ചികിത്സാ കേന്ദ്രം തുറക്കാൻ അനുയോജ്യമായ സ്ഥലം മുന്നേ കണ്ടെത്തി ഒരുക്കം തുടങ്ങണം. ആവശ്യം വന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാ കേന്ദ്രം തുറക്കാനാവണം. ആവശ്യത്തിന് ആരോഗ്യ-സന്നദ്ധ-ശുചീകരണ പ്രവർത്തകരെയും കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button