ഖത്തർ; കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടി ഖത്തറിൽ ശക്തമായി തുടരുകയാണ്. ഇന്നലെ ആകെ 473 പേർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കെ നിയമം പാലിക്കാത്ത 216 പേർെക്കതിരെയാണ് ഇന്നലെ നടപടിയെടുത്തിരിക്കുന്നത്. മാസ്ക് ധരിക്കാത്തതിന് 403 പേർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.
മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17 ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി എടുക്കുന്നത്. രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല.
രാജ്യത്ത് കോവിഡ്-19 േപ്രാട്ടോകോൾ ലംഘിക്കുന്നവരിലധികവും യുവാക്കളാണെന്ന് അധികൃതർ പറയുന്നു. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്.കോവിഡ്-19 സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ശക്തമായ പ േട്രാളിങ് നടക്കുന്നുണ്ട്.
Post Your Comments