ദോഹ: ഖത്തർ ധനകാര്യ മന്ത്രി അലി ശരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. അറ്റോണി ജനറലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പൊതുസ്വത്ത് ദുരുപയോഗം, അധികാര ദുര്‍വിനിയോഗം, മന്ത്രിയുടെ ഓഫിസ് ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
Read Also: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കെനിയയിലും
എന്നാൽ പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടുകളും അവലോകനം ചെയ്ത ശേഷമാണ് തീരുമാനം. 2013 മുതല്‍ ധനകാര്യമന്ത്രിയുടെ ചുമതല വഹിക്കുന്നത് അല്‍ ഇമാദിയാണ്. ഖത്തറിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ചുമതലയിലുള്ള മന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത്.
Post Your Comments