COVID 19News

ആലപ്പുഴയിൽ അധികൃതരുടെ അനാസ്ഥ ; കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ഇരുചക്രവാഹനത്തിൽ

കോവിഡ് 19 കേസുകൾ വലിയ തോതിൽ സംസ്ഥാനത്ത് അധികരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ആലപ്പുഴയില്‍ കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തില്‍ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഓക്സിജന്‍ സൌകര്യമില്ലെന്നും രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ബൈക്കില്‍ കൊണ്ട് പോകുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Also Read:നിങ്ങൾ പരാജയപ്പെട്ടിടത്താണ് രാഹുൽ ഞങ്ങൾ ജയിച്ചത് ; പ്രധാനമന്ത്രിയെ വിമർശിക്കാൻ നിങ്ങൾക്ക് അർഹതയില്ലെന്ന് സോഷ്യൽ മീഡിയ

പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയത്. സംസ്ഥാനത്ത് ലോക് ഡൗൺ വരെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button