Latest NewsKeralaNews

നാളെ മുതൽ കർശന നിയന്ത്രണങ്ങൾ; ലോക്ക് ഡൗണിന് അപ്പുറമുള്ള നിയന്ത്രണങ്ങൾ ഓരോരുത്തരും സ്വയം പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ സംസ്ഥാനത്ത് അടച്ചിടൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി

ലോക്ക് ഡൗണിന് അപ്പുറമുള്ള നിയന്ത്രണങ്ങൾ ഓരോരുത്തരും സ്വയം പാലിക്കണം. കർശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർ പൊലീസിൽ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ലോക്ക് ഡൗൺ സമയത്ത് തട്ടുകടകൾ തുറക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

വർക്ക് ഷോപ്പുകൾ ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവർത്തിക്കാം. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. അന്തർ ജില്ലാ യാത്രകൾ പരമാവധി ഒഴിവാക്കണം. ജനങ്ങളുടെ യാത്ര നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കും. ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കാൻ ഹൈവേ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ജര്‍മ്മനിയില്‍ കോവിഡിന്റെ മൂന്നാം തരംഗം അവസാനിക്കുന്നു; നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button