ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടി ധനസമാഹരണം നടത്തി ഫിലാഡല്‍ഫിയയിലെ ഡോക്ടര്‍. 28കാരിയായ റുചിക തല്‍വാറാണ് കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. റുചികയും ഒപ്പമുള്ള ഒരു സംഘം ഡോക്ടര്‍മാരും ഇന്ത്യയ്ക്ക് വേണ്ടി 500,000 ഡോളറാണ് വെറും ഒരാഴ്ചയ്ക്കുള്ളില്‍ സമാഹരിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് റുചിക ധനസമാഹരണം ആരംഭിച്ചത്. ട്വിറ്ററിലൂടെയും ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചുമാണ് റുചിക ധനസമാഹരണം നടത്തിയത്. ഇന്ത്യയിലേയ്ക്ക് ഓക്‌സിജന്‍ ടാങ്കറുകളും അയക്കുമെന്ന് റുചിക അറിയിച്ചിട്ടുണ്ട്. റുചികയെ സഹായിക്കാനായി അമ്മയും അമ്മയുടെ മെഡിക്കല്‍ സ്‌കൂളിലെ സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളുമെല്ലാം രംഗത്തെത്തിയിരുന്നു.
ഇതിനിടെ കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് നെതര്‍ലാന്‍ഡും സഹായം എത്തിച്ചു. ജീവന്‍ രക്ഷാ ഉപകരണങ്ങളും മരുന്നുകളുമായി നെതര്‍ലാന്‍ഡല്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് ലോകരാജ്യങ്ങളില്‍ നിന്നുള്ള സഹായവും പിന്തുണയും ദിനംപ്രതി വര്‍ധിച്ചുവരികയാണ്.
449 വെന്റിലേറ്ററുകളും 100 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റ് അനുബന്ധ ഉപകരണങ്ങളുമാണ് നെതര്‍ലാന്‍ഡ് എത്തിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം ലഭ്യമാക്കുമെന്ന് നെതര്‍ലാന്‍ഡ് അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. നെര്‍ലാന്‍ഡിന് പുറമെ സ്വിറ്റ്‌സര്‍ലാന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ കോവിഡ് പോരാട്ടത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 50 വെന്റിലേറ്ററുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ഇന്ത്യയ്ക്ക് കൈമാറിയത്. 100 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പോളണ്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യക്കായി ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, റഷ്യ എന്നീ ലോകരാജ്യങ്ങള്‍ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളും അയല്‍രാജ്യമായ ബംഗ്ലാദേശും ഉള്‍പ്പടെ അവശ്യവസ്തുക്കളെത്തിച്ചിരുന്നു.
Post Your Comments