കൊളംബോ: ഇന്ത്യയിൽ കോവിഡ് വ്യാപന നിരക്ക് ഉയർന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും നിരോധനമേർപ്പെടുത്തി ശ്രീലങ്ക. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ശ്രീലങ്കയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നേരത്തെ, യു.കെ, യു.എ.ഇ, ഓസ്ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാരെ നിരോധിച്ചിരുന്നു.
ശ്രീലങ്കയിലെ ആരോഗ്യ വകുപ്പിൽനിന്ന് നിന്ന് ലഭിച്ച നിർദേശപ്രകാരം, ഇന്ത്യയിൽ നിന്ന് യാത്ര തീരുമാനിച്ച യാത്രക്കാർക്ക് അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ ദേശീയ വിമാനക്കമ്പനിയായ സി.ഇ.ഒയ്ക്ക് അയച്ച കത്തിൽ പറയുന്നു.
ശ്രീലങ്കയിലും കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ 5 ദിവസങ്ങളിൽ രണ്ടായിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ പകുതി മുതലുള്ള ശരാശരി കണക്കാക്കിയാൽ 200 ന് മുകളിലാണ് പുതിയ കേസുകളുടെ എണ്ണം. നിലവിലെ വൈറസ് വ്യാപനം അതിവേഗം വ്യാപിക്കുന്ന യു.കെ വേരിയന്റിൽ നിന്നുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി.
ശ്രീലങ്കയിലെ കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിനായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പ്രസന്ന രണതുങ്ക പറഞ്ഞു.
അതേസമയം ഇന്ത്യയിൽ പുതിയ കോവിഡ് കേസുകളും മരണങ്ങളും റെക്കോഡിലെത്തി. 4,12,262 പുതിയ രോഗ ബാധിതരും 3,980 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകളുടെ എണ്ണം 2,10,77,410 ഉം മരണസംഖ്യ 2,30,168 ഉം ആണ്.
Post Your Comments