Latest NewsNewsGulfQatar

ഖ​ത്ത​റി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ പൊ​തു​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പിച്ചിരിക്കുന്നു. സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല​യി​ൽ മേ​യ്​ ഒ​മ്പ​ത്​ ഞാ​യ​റാ​ഴ്​​ച മു​ത​ൽ മേ​യ്​ 18 ചൊ​വ്വാ​ഴ്​​ച വ​രെ​യാ​ണ്​ അ​വ​ധി നൽകിയിരിക്കുന്നത്. മേ​യ്​ 19 ബു​ധ​നാ​ഴ്​​ച മു​ത​ൽ ജി​വ​ന​ക്കാ​ർ ജോ​ലി​ക്ക്​ ഹാ​ജ​രാ​ക​ണം. ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്, ബാ​ങ്കു​ക​ൾ, ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​വ​ധി ദി​ന​ങ്ങ​ൾ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഗ​വ​ർ​ണ​റാ​ണ്​ നി​ശ്ച​യിക്കുന്നത്.

ജ്യോ​തി​ശാ​സ്​​ത്ര​പ​ര​മാ​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ചെ​റി​യ പെ​രു​ന്നാ​ൾ (ഈ​ദു​ൽ ഫി​ത്ർ) ​േമ​യ് 13നാ​യി​രി​ക്കു​മെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്​ അ​റി​യിച്ചി​രു​​ന്നു. ​േമ​യ് 12ന് ​ഹി​ജ്റ വ​ർ​ഷം 1442 റ​മ​ദാ​നി​ലെ അ​വ​സാ​ന​ദി​ന​മാ​യി​രി​ക്കും. ​േമ​യ് 13 ശ​വ്വാ​ൽ ഒ​ന്നാ​യി​രി​ക്കു​മെ​ന്നും ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്​ അറിയിക്കുകയുണ്ടായി. എ​ന്നാ​ൽ അതേസമയം മാ​സ​പ്പി​റ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക തീ​രു​മാ​നം ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മാ​സ​പ്പി​റ​വി നി​ർ​ണ​യ സ​മി​തി​ക്കാ​യി​രി​ക്കും. ​േമ​യ് 11ന് ​പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 10 ഓ​ടെ​യാ​ണ്​ ശ​വ്വാ​ൽ മാ​സം പി​റ​ക്കു​ന്ന​ത്. അ​തി​നാ​ൽ വൈ​കു​ന്നേ​രം മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കു​ക​യി​ല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button