Latest NewsKeralaNews

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തിലെ മരണ നിരക്ക് ഉയരുന്നു; ആദ്യമായി പ്രതിദിന മരണം 60 കടന്നു

സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 5,600 കടന്നു

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആശങ്കയായി കേരളത്തിലെ മരണ നിരക്ക് ഉയരുന്നു. കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇന്ന് ആദ്യമായി പ്രതിദിന മരണ സംഖ്യ 60 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Also Read: സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത് 17.15 കോടി വാക്‌സിന്‍ ഡോസുകള്‍; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മരണനിരക്ക് 40ന് മുകളിലായിരുന്നു. ഒരു ഘട്ടത്തില്‍ 49 വരെ എത്തിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി ഇത് 50ന് മുകളിലേയ്ക്ക് എത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ പ്രതിദിന മരണം 63 ആയി ഉയര്‍ന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 5,600 കടന്നു. 5,628 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ ഇതിനും മുകളിലാണെന്നാണ് വിലയിരുത്തല്‍.

കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളിലും തിരക്ക് വര്‍ധിക്കുകയാണ്. തിരുവനന്തപുരത്ത് ഉള്‍പ്പെടെ ശവസംസ്‌കാരത്തിന് സമയം ബുക്ക് ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതോടെ താത്ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്തെ മരണ നിരക്ക് ഉയരുകയാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായ അവസ്ഥ കേരളത്തിലും ഉണ്ടാകാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button