Latest NewsKeralaNews

വേദനാജനകവും പ്രതിഷേധാർഹവുമായ സംഭവങ്ങളാണ് ബംഗാളിൽ നടക്കുന്നത്; ശക്തമായ നടപടിയെടുക്കണമെന്ന് കൃഷ്ണകുമാർ

തിരുവനന്തപുരം : പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തുടങ്ങിയ അക്രമണങ്ങളിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. അതിക്രൂരമായി കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയിട്ടും ബംഗാൾ ഭരണകൂടവും പോലീസും നിസ്സഹായരായവരെ സഹായിക്കുന്നതിനു പകരം അക്രമികൾക്ക് കൂട്ടുനിൽക്കുന്ന നിലപാടാണെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ അടിയന്തിരമായി അതിശക്തമായ നടപടികൾ എടുത്തു അവിടുത്തെ നമ്മുടെ സഹോദരീ സഹോദരങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണമെന്നും കൃഷ്ണകുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം…………………………..

കുറച്ചു ദിവസമായി, കൃത്യമായി പറഞ്ഞാൽ ഇലക്ഷൻ റിസൾട്ട്‌ വന്ന ദിവസം മുതൽ വെസ്റ്റ് ബംഗാളിൽ തൃണമുൽ തീവ്രവാദികൾ അഴിഞ്ഞാടുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മമത ഭരണകാലത്തും ബിജെപി അനുഭാവികളെ കൊല്ലുന്നുണ്ടായിരുന്നെങ്കിലും ഒറ്റപ്പെട്ട സംഭാവങ്ങളായി ചിത്രീകരിച്ചു പോന്നു . എന്നാൽ ഇപ്പോൾ നടക്കുന്നത് ബിജെപി, സിപിഎം, കോൺഗ്രസ്‌ പാർട്ടികളിലെ ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചുള്ള നരഹത്യയാണ്.

Read Also  :  ‘പിൻവാതിൽ വഴി വാക്സിനേഷൻ’; വാക്‌സിന്‍ സ്വീകരിച്ചത്തിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചിന്ത ജെറോം

അതിക്രൂരമായി കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയിട്ടും ബംഗാൾ ഭരണകൂടവും പോലീസും നിസ്സഹായരായവരെ സഹായിക്കുന്നതിനു പകരം അക്രമികൾക്ക് കൂട്ടുനിൽക്കുന്ന നിലപാടാണെടുക്കുന്നത്. അത്യന്തം വേദനാജനകവും പ്രതിഷേധാർഹവുമായ സംഭവങ്ങളാണ് അവിടെ നടക്കുന്നത്. വിഷയത്തെ കുറിച്ച് നേരിട്ട് റിപ്പോർട്ട്‌ കൊടുക്കാനായി കേന്ദ്രമയച്ച സംഘത്തിൽ ഉണ്ടായിരുന്ന കേന്ദ്ര സഹമന്ത്രി ശ്രി വി മുരളീധരന്റെ വാഹനത്തെയും അക്രമികൾ വെറുതെ വിട്ടില്ല.

Read Also  :  മുസ്ലിം സഹോദരന്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ക്കണ്ഡേയ കഠ്ജു, വിദ്വേഷ പ്രചാരകര്‍ക്കെതിരെ പോരാടണം

അതീവ ഗുരുതരമായ സാഹചര്യമാണ് അവിടെ. കേന്ദ്ര സർക്കാർ അടിയന്തിരമായി അതിശക്തമായ നടപടികൾ എടുത്തു അവിടുത്തെ നമ്മുടെ സഹോദരീ സഹോദരങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണം. ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരണം. ബംഗാളിലെ ദുഖമനുഭിക്കുന്ന എല്ലാവർക്കും നല്ലജീവിതം ഉണ്ടാകാനായി പ്രാർത്ഥിക്കുന്നു.

https://www.facebook.com/actorkkofficial/posts/3997407377040047

shortlink

Related Articles

Post Your Comments

Related Articles


Back to top button