Latest NewsKeralaNews

കണ്ണൂരില്‍ വാറ്റ് നിര്‍മ്മാണ കേന്ദ്രം തകര്‍ത്തു, 1500 ലിറ്റര്‍ വാഷ് നശിപ്പിച്ചു; കര്‍ശന നടപടിയുമായി എക്‌സൈസ്

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

കണ്ണൂര്‍: കണ്ണൂരില്‍ വാറ്റ് നിര്‍മ്മാണ കേന്ദ്രം എക്‌സൈസ് തകര്‍ത്തു. ഇവിടെ നിന്നും ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന 1500 ലിറ്റര്‍ വാഷ് എക്‌സൈസ് നശിപ്പിക്കുകയും ചെയ്തു. പാനൂരിലാണ് സംഭവം.

Also Read: എക്കാലവും അവരുടെ അടിമകൾ ആയിരിക്കുമെന്നാണ് അവർ കരുതിയത്, എനിക്ക് അഭിപ്രായം പറയാൻ നിരവധി മാധ്യമങ്ങളുണ്ട്; കങ്കണ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് സംഘത്തിന്റെ പരിശോധന. പള്ളിച്ചാലില്‍ രഹസ്യമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രമാണ് എക്‌സൈസ് പരിശോധനയില്‍ കണ്ടെത്തിയത്. ഏഴ് ബാരലുകളിലും രണ്ട് ബക്കറ്റുകളിലുമായാണ് 1500 ലിറ്റര്‍ വാഷ് സൂക്ഷിച്ചിരുന്നത്.

കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കൂലോത്താണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ചതോടെ വാറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് എക്‌സൈസ് പരിശോധന ശക്തമാക്കിയിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button