KeralaLatest NewsNews

അതുക്കും മേലെ പരാമർശം; ആത്മവിശ്വാസത്തോടെയുള്ള മറുപടിയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കൂടുതൽ സീറ്റുകൾ നേടി വീണ്ടും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും തുടക്കം മുതൽ കഴിഞ്ഞ നിയമസഭയിൽ നേടിയതിലേറെ സീറ്റ് ഇക്കുറി നേടുമെന്ന് അതുകൊണ്ട് തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ‘അതുക്കും മേലെ’ പരാമർശം നടത്തി ഇ ശ്രീധരന് മറുപടി നൽകിയതിന് പിന്നിലെ കാരണമെന്താണെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Read Also: തിരുവനന്തപുരത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ജില്ലാ ഭരണകൂടം

സംസ്ഥാനത്ത് മതനിരപേക്ഷ ചിന്താഗതിക്കാർ അത് സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ്. ക്ഷേമ പ്രവർത്തനം മുടങ്ങരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഏത് മതത്തിൽ പെട്ടവരായാലും ഒരു മതത്തിലും ഇല്ലാത്തവരായാലും എല്ലാവരും സമാന ചിന്താഗതിക്കാരാണ്. അവരെല്ലാം ഇടതുപക്ഷത്തെ പിന്തുണച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായത് കനത്ത പരാജയം; ബിജെപിയ്ക്ക് വോട്ട് കുറഞ്ഞെന്നും മുഖ്യമന്ത്രി

നാടിന്റെ വികസന പ്രവർത്തനങ്ങളിലും ക്ഷേമ പ്രവർത്തനത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഇനിയും അത് തുടരും. പ്രകടന പത്രികയിൽ ഊന്നിനിന്നുള്ള പ്രവർത്തനം നടത്തും. ധാരാളം തൊഴിൽ ഇവിടെയുണ്ടാകണം. അതിനുതകുന്ന വിവിധ പദ്ധതികൾ സംസ്ഥാനത്തുണ്ടാകുമെന്നും അത്തരം കാര്യങ്ങൾക്ക് എൽഡിഎഫ് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button