ദോഹ: ഖത്തറില്‍ പുതുതായി 650 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,527 പേര്‍ കൂടി രോഗമുക്തി നേടിയിരിക്കുന്നു. ആകെ 191,071 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.
പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 371 പേര്‍ സ്വദേശികളും 279 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊറോണ വൈറസ് രോഗം ബാധിച്ച് ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 465 പേരാണ് ഖത്തറില്‍ ആകെ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 206,302 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 14,766 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 11,205 പരിശോധനകള്‍ കൂടി നടത്തുകയുണ്ടായി. ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 1,908,717 ആയി ഉയർന്നു.
Post Your Comments