COVID 19Latest NewsKerala

മെഡിക്കൽ കോളേജിൽ മറ്റു രോഗികൾക്കൊപ്പം കോവിഡ് രോഗിയുടെ മൃതദേഹം കിടത്തിയത് 9 മണിക്കൂർ, കാവലായി ഭാര്യ

മരണം കൂടുതൽ ആയതിനാലാണ് മൃതദേഹം മാറ്റാൻ വൈകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കോഴിക്കോട്: മെഡിക്കൽ കോളേജിൽ മൃതദേഹത്തിന് ഭാര്യ കാവലിരുന്നത് 9 മണിക്കൂർ. രാവിലെ 8 മണിക്ക് രോഗി മരിച്ചിട്ടും മൃതദേഹം മാറ്റിയത് വൈകിട്ട് അഞ്ചു മണിക്ക്. മരണം കൂടുതൽ ആയതിനാലാണ് മൃതദേഹം മാറ്റാൻ വൈകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കോഴിക്കോട് കിനാശ്ശേരി സ്വദേശിയായ സത്യൻ എന്ന 60 കാരൻ ഒരാഴ്ച മുൻപാണ് കൊറോണ ബാധിച്ചു ആശുപത്രിയിൽ എത്തിയത്. ഇന്നലെ രാവിലെ സത്യൻ മരിച്ചു. പക്ഷെ മുപ്പതോളം രോഗികൾക്കുള്ള വാർഡിൽ നിന്നും മൃതദേഹം മാറ്റം 9 മണിക്കൂർ ആണ് വൈകിയത്.

read also: ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി , ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

അതുവരെ ഭാര്യ മൃതദേഹത്തിന് കാവലിരുന്നു. മറ്റു രോഗികൾ പ്രതിഷേധം ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം ഉത്തരേന്ത്യയിൽ മാത്രമല്ല കേരളത്തിലും കൂടെ ഇടയ്ക്കൊക്കെ മാധ്യമങ്ങളും സർക്കാരും നോക്കണം എന്നാണ് സോഷ്യൽ മീഡിയയിലെ ആരോപണം.

shortlink

Post Your Comments


Back to top button