Latest NewsNewsGulf

‘Stay Strong India’; ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി ദുബായ്

സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന നിരക്കിൽ മാറ്റമുണ്ടാകില്ല. ഡോസൊന്നിന് 1200 രൂപ തന്നെ സ്വകാര്യമേഖല നൽകേണ്ടി വരും.

ദുബായ്: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ കടന്നുപോകുമ്പോൾ ലോക രാജ്യങ്ങൾ ഐക്യദാർഢ്യവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ കോവിഡിൽ നിന്ന് ഇന്ത്യയെ കരകയറ്റാൻ അറബ് രാജ്യങ്ങളും സന്നദ്ധമാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ ദുബായ് എമിറേറ്റ് ശക്തമായ പിന്തുണ നൽകുന്നതിന്റെ സൂചകമായി ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ‌ടി‌എ) ഡൈനാമിക് മെസേജിംഗ് ചിഹ്നങ്ങൾ (ഡി‌എം‌എസ്) ദുബായിയിലുടനീളം #Stay Strong India സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്

Read Also: ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റിന്റെ സ്ഥാനം എത്രയെന്ന് പുറത്തുവിട്ട് ഭരണകൂടം

അതേസമയം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരമായ ബുർജ് ഖലീഫയും മറ്റ് യുഎഇ ലാൻഡ്‌മാർക്കുകളും ഇന്ത്യൻ പതാകയുടെ നിറങ്ങളിൽ കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അതേസമയം ഇന്ത്യയിൽ ഭാരത് ബയോടെക്കിന്‍റെ ഉടമസ്ഥതയിൽ നിർമിക്കുന്ന കൊവാക്സിന്‍റെ വില കുറച്ചു. സംസ്ഥാനങ്ങൾക്ക് നൽകുന്ന നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. നേരത്തേ ഡോസൊന്നിന് 600 രൂപയ്ക്ക് നൽകാൻ തീരുമാനിച്ച കൊവാക്സിൻ ഇനി മുതൽ സംസ്ഥാനസർക്കാരുകൾക്ക് 400 രൂപയ്ക്ക് ലഭ്യമാകും. എന്നാൽ സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന നിരക്കിൽ മാറ്റമുണ്ടാകില്ല. ഡോസൊന്നിന് 1200 രൂപ തന്നെ സ്വകാര്യമേഖല നൽകേണ്ടി വരും.

shortlink

Post Your Comments


Back to top button