KeralaLatest NewsNews

കുപ്പിവെള്ളത്തിന് രണ്ടു രൂപ അധികം ഈടാക്കി;മലപ്പുറത്ത് ചപ്പാത്തി കമ്പനിയ്ക്ക് 5000 രൂപ പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ്

മലപ്പുറം: കുപ്പിവെള്ളത്തിന് രണ്ട് രൂപ അമിത വില ഈടാക്കിയ ചപ്പാത്തി കമ്പനിക്കെതിരെ 5000 രൂപ പിഴ. മലപ്പുറത്താണ് സംഭവം. ലീഗൽ മെട്രോളജി വകുപ്പിന്റേതാണ് നടപടി. കരുവാരകുണ്ട് കിഴക്കേത്തലയിൽ ബസ് സ്റ്റാന്റിന് എതിർവശം പ്രവർത്തിക്കുന്ന ചപ്പാത്തി കമ്പനിക്കെതിരെയാണ് ലീഗൽ മെട്രോളജി വകുപ്പ് നടപടി സ്വീകരിച്ചത്. എടപ്പറ്റ പുളിയക്കോട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Read Also: യോഗി ആദിത്യനാഥിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

13 രൂപ വിലയുള്ള ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 15 രൂപ ഈടാക്കിയതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഏപ്രിൽ 24 നാണ് പുളിയക്കോട് സ്വദേശി ചപ്പാത്തി കമ്പനിയിൽ നിന്നും മിനറൽ വാട്ടർ വാങ്ങിയത്. 13 രൂപ മാത്രമെ ഈടാക്കാൻ പാടുള്ളൂവെന്ന നിയമം നിലനിൽക്കെ 15 രൂപ ഈടാക്കിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അമിത വിലയാണന്ന് ഈടാക്കിയതെന്ന് ഇയാൾ കടക്കാരനോട് പരാതി പറഞ്ഞെങ്കിലും 15 രൂപയുടെ ബിൽ നൽകി കടയുടമ ഇദ്ദേഹത്തിൽ നിന്നും പണം ഈടാക്കുകയായിരുന്നു.

Read Also: ആഭരണ പ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത; സ്വർണ്ണവിലയിൽ കനത്ത ഇടിവ്; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം

പിന്നീട് യുവാവ് ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗൽ മെട്രോളജി അധികൃതർ പരാതി നൽകി. തുടർന്ന് ഡെപ്യൂട്ടി കൺട്രോളർ സുജ എസ് മണി, ഇൻസ്‌പെക്ടിംഗ് അസി. കെ എം മോഹനൻ എന്നിവരടങ്ങുന്ന സംഘം കടയിൽ പരിശോധന നടത്തി. കുപ്പി വെള്ളത്തിന് അമിത് വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചപ്പാത്തി കമ്പനിയ്ക്ക് പിഴ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button