ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ഇന്ത്യ – ചൈന അതിർത്തിയോടു ചേർന്നുള്ള നിതി താഴ്വരയിലുണ്ടായ ഹിമപാതത്തിൽ മലയാളിയായ സൈനികനും മരണമടഞ്ഞു. ഹിമപാതത്തിൽ മരണമടഞ്ഞ ചവറ വെട്ടുകാട് സ്വദേശിയായ സൈനികൻ ഷാനവാസിനു ആദരാഞ്ജലികൾ അർപ്പിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.
താഴ്വരയിലെ സുമ്ന പ്രദേശത്തു കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അപകടം നടക്കുമ്പോൾ ബിആർഒ ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം 400 പേർ സ്ഥലത്തുണ്ടായിരുന്നു. ഇതിൽ 392 പേരെ രക്ഷിച്ചു. ഐടിബിപി, ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ എന്നിവയുടെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്. ധൗളി ഗംഗയുടെ കൈവഴികളായ ഗിർഥിഗഡ്, കേവ്ഗദ് നദികൾ സംഗമിക്കുന്ന പ്രദേശത്തിനു സമീപമാണ് അപകടമുണ്ടായത്.
ഉരുൾപൊട്ടലിനെത്തുടർന്ന് ധൗളി ഗംഗയിൽ ഫെബ്രുവരിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ചമോലിയിലും സമീപപ്രദേശങ്ങളിലുമുള്ള എൺപതോളം പേർ കൊല്ലപ്പെട്ടിരുന്നു. പ്രളയം നാശം വിതച്ച തപോവനിലെ എൻടിപിസി വൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയവരുടെ മൃതദേഹങ്ങൾ ഏറെ ശ്രമങ്ങൾക്കൊടുവിലാണ് കണ്ടെത്തിയത്.
Post Your Comments