Latest NewsFootballNewsSports

വ്യക്തിഗത പുരസ്കാരങ്ങളല്ല മറിച്ച് ടീമിനൊപ്പം നേടുന്ന കിരീടങ്ങളാണ് ലക്ഷ്യം: ഹാരി കെയിൻ

ലീഗ് കപ്പ് ഫൈനലിൽ ടോട്ടൻഹാം പരാജയപ്പെട്ടതോടെ കരിയറിലെ ആദ്യ ട്രോഫിക്കായുള്ള ഹാരി കെയിനിന്റെ കാത്തിരിപ്പ് നീളുന്നു. ഈ സീസണിൽ തനിക്കും ടോട്ടൻഹാമിനും നിരാശയുടേത് മാത്രമാണെന്ന് ഹാരി കെയിൻ പറഞ്ഞു. സീസൺ ഗംഭീരമായി തുടങ്ങാൻ തങ്ങൾക്ക് ആയിരുന്നു. നവംബർ വരെ കാര്യങ്ങളൊക്കെ ടീം പ്രതീക്ഷിച്ചതുപോലെ ആയിരുന്നു. എന്നാൽ ഡിസംബറിലെയും ജനുവരിയിലെയും പ്രകടനങ്ങൾ ടീമിന്റെ ലക്ഷ്യങ്ങൾ വിദൂരത്താക്കിയെന്ന് കെയിൻ പറഞ്ഞു.

തനിക്ക് വ്യക്തിപരമായി ഇത് നല്ല സീസണാണെന്ന് പറയുന്നതിൽ കാര്യമില്ല. വ്യക്തിഗത പുരസ്‌കാരങ്ങൾ അല്ല താൻ ലക്ഷ്യമിടുന്നത്. തനിക്ക് വേണ്ടത് ടീമിനൊപ്പം നേടുന്ന കിരീടങ്ങളാണ്. അതാണ് കരിയർ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ തന്റെ ഒപ്പം ഉണ്ടാവുക.എന്നാൽ ടീമെന്ന നിലയിൽ ടോട്ടൻഹാമിന് അത് സാധിക്കുന്നില്ല. താൻ അടക്കമുള്ള താരങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button