ഭഗവാന്‍ പരമശിവന്റെ പത്‌നിയായ പാര്‍വതീദേവിയുടെ പൂര്‍ണരൂപമാണ് ദുര്‍ഗ്ഗ ദേവി. ശക്തിയുടെ പ്രതീകവും ദുഃഖനാശിനിയുമാണ് ദേവി. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ദേവി. ദുര്‍ഗയില്‍ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളും അടങ്ങിയിരിക്കുന്നു.
സകലദേവതകളും ദേവിയില്‍ കുടികൊളളുന്നുവെന്നാണ് സങ്കല്‍പ്പം. ദേവീഭക്തര്‍ക്ക് ഏതു സാഹചര്യത്തെയും നേരിടാനുള്ള ആത്മധൈര്യം ലഭിക്കുമെന്നാണ് വിശ്വാസം. ദുര്‍ഗാമന്ത്രം ജപിക്കുന്നത് ഏതു ദുരന്തങ്ങളെയും അതിജീവിക്കാനും മനോധൈര്യം വര്‍ധിപ്പിക്കാനും ഉത്തമമാണെന്നാണ് വിശ്വാസം. ദിവസവും ഈ മന്ത്രം ചൊല്ലിയാല്‍ ടെന്‍ഷനും ഭയവും മാറുമെന്നും വിശ്വസിക്കപ്പെടുന്നു. മന്ത്രങ്ങളെല്ലാം ഗുരുപദേശപ്രകാരമേ ജപിക്കാവൂ.
മന്ത്രം:
‘ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ’
Post Your Comments